മനാമ: സൗദിയില്‍ വനിതാവല്ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് വൻ പിഴ. നിയമ ലംഘര്‍ക്കെതിരെ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി അറിയിച്ചു. വനിതാ ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിക്കാതിരിക്കുകയും ഹിജാബ് വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും ചെയ്താൽ ആയിരം റിയാലാണ് പിഴ. ഹിജാബ് പാലിക്കല്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കാതിരുന്നാലും ഇതേ പിഴയുണ്ടാകും. നിരോധിത സമയങ്ങളില്‍ വനിതകളെ ജോലിക്കു വെക്കല്‍, വിശ്രമ സ്ഥലം ഒരുക്കാതിരിക്കല്‍ തുടങ്ങി വനിതകളുടെ തൊഴില്‍ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതിരുന്നാല്‍ 5,000 റിയാലും പിഴ ലഭിക്കും.
Post Your Comments