റിയാദ്: സൗദിയിൽ വ്യോമയാന മേഖലയിലേക്ക് ഒരുദിവസത്തിനകം അപേക്ഷ നൽകിയത് ആയിരത്തിലേറെ സ്ത്രീകൾ. സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്‌ളെയ്‌നാസിനാണ് 24 മണിക്കൂറിനകം 1000 അപേക്ഷകള്‍ ലഭിച്ചത്. വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു അധികവും ജോലി ചെയ്‌തിരുന്നത്.
സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്‌ളെയിനാസ് അധികൃതർ വ്യക്തമാക്കുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്.
Post Your Comments