മുസ്ലീം രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീങ്ങളെന്ന സൗദി മുസ്ലീം യുവതിയുടെ മറുപടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായി. കോറ എന്ന ചോദ്യോത്തര സൈറ്റിലാണ് അയിഷാ ഫഹ്ദ എന്ന മുസ്ലീം സ്ത്രീ ഉത്തരം നല്‍കിയത്. പാക്കിസ്ഥാനും തുര്‍ക്കിയെ സൗദി അറേബ്യയും ചേര്‍ന്ന് ഇന്ത്യയിലുള്ള മുസ്ലീങ്ങളെ രക്ഷിക്കാന്‍ വേണ്ടി ഇന്ത്യയെ ആക്രമിക്കാത്തതെന്ത് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി ചോദിച്ച ചോദ്യത്തിനാണ് അയിഷ ഉത്തരം നല്‍കിയത്. സ്വീഡനില്‍ താമസിക്കുന്ന ഒരു മുസ്ലീം യുവതി എന്നാണ് അയിഷയുടെ പ്രോഫൈലിലുള്ള വിവരം.
ഇന്ത്യയിലെ ജനങ്ങള്‍ പിന്തുടരുന്നത് ഇന്ത്യന്‍ ഭരണഘടനയാണെന്നും ഇത് തികച്ചും മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണെന്നും ഇവിടെ സമത്വമുണ്ടെന്നും അയിഷ പറയുന്നു. ‘ഇന്ത്യ ലോകത്തിലെ തന്നെ ഒരു നല്ല ജനാധിപത്യ രാജ്യമാണ്. ഞാന്‍ എന്റെ ഇന്ത്യക്കാരനായ ബോയ്ഫ്രണ്ടിന്റെ കൂടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഇന്ത്യയിലുള്ളവര്‍ തികച്ചും മതനിരപേക്ഷതയുള്ളവരാണെന്ന്. ഞാന്‍ സ്വീഡന് പകരം സൗദിയിലായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ ഞാന്‍ പാര്‍ട്ടികളില്‍ ചെന്ന മദ്യപിച്ചുവെന്ന പേരില്‍ എന്നെ അവര്‍ തലവെട്ടി കൊന്നേനെ.
എന്റെ ബോയ്ഫ്രണ്ട് അവന്റെ കന്യകാത്വം കല്യാണത്തിന മുമ്പെ വെടിഞ്ഞു എന്ന പേരില്‍ അവനെയും തലവെട്ടി കൊന്നേനെ,’ അയിഷ പറയുന്നു. ഇസ്ലാം മതം പിന്തുടരുന്ന രാജ്യങ്ങള്‍ ശാരിയാ നിയമമാണ് പിന്തുടരുന്നതെന്ന് അയിഷ പറയുന്നു. ഈ നിയമം മാനവിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഏകാധിപത്യപരവുമാണെന്നും അവര്‍ പറഞ്ഞു. സൗദിയിലാണ് താന്‍ തന്റെ കുട്ടിക്കാലം ചിലവഴിച്ചതെന്നും തനിക്ക് ആറ് വയസ്സുള്ളപ്പോള്‍ ഇസ്ലാം മതം വിട്ടതിന് ഒരാളെ പൊതുസ്ഥലത്ത് വെച്ച് അധികൃതര്‍ തലവെട്ടി കൊല്ലുന്നത് താന്‍ കണ്ടുവെന്നും അയിഷ പറയുന്നു. ഇത് കൂടാതെ മോഷണം നടത്തിയതിന് ഒരു കള്ളന്റെ കൈ വെട്ടുന്നതും സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടതിന് മൂന്ന് പേരെ ഒരു വലിയ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊല്ലുന്നതും താന്‍ കണ്ടുവെന്ന് അയിഷ വ്യക്തമാക്കുന്നു.
ഇതെല്ലാം നടക്കുന്നത് ഇസ്ലാം രാജ്യങ്ങള്‍ ശരിയാ നിയമങ്ങള്‍ പിന്തുടരുന്നത് കൊണ്ടാണെന്നും അയിഷ അഭിപ്രായപ്പെടുന്നു.പാക്കിസഥാനും തുര്‍ക്കിയും സൗദി അറേബ്യയും അവരുടെ രാജ്യങ്ങളിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയില്‍ സുരക്ഷിതരായി കഴിയുന്ന മുസ്ലീങ്ങളെ രക്ഷിക്കാന്‍ നോക്കരുതെന്നും അയിഷ പറയുന്നു.
Post Your Comments