ന്യൂ ഡൽഹി : ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതികരണവുമായി സുനില്‍ ഗവാസ്കർ. സെലക്ടര്‍മാരുടെ തീരുമാനവും വിശദീകരണവും തന്നെ ഞെട്ടിച്ചു. പന്തിനെ ഒഴിവാക്കിയത് ഉചിതമായ തീരുമാനമല്ല. പന്തിന്‍റെ ബാറ്റിങ് മികച്ചതാണ്. വിക്കറ്റ് കീപ്പിങ് കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ഇടം കൈയ്യനായതിനാല്‍ എതിര്‍ ടീമുകള്‍ക്ക് വെല്ലുവിളിയുമാണെന്നും ഗവാസ്കര്‍ പറഞ്ഞു. പന്തിനെ ഉള്‍പ്പെടുത്താത്തത് മണ്ടത്തരമാണെന്ന അഭിപ്രായവുമായി മൈക്കല്‍ വോണ്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തയിരുന്നു.
Post Your Comments