കൊച്ചി : അടിയന്തര ഹൃദയ ശസ്‌ത്രക്രിയ ആവശ്യമായ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിലെത്തിച്ചു. മംഗലാപുരത്തു നിന്ന്‍ 400 കിലോമീറ്റർ അഞ്ചര മണിക്കൂർ കൊണ്ട് പിന്നിട്ടാണ് കൊച്ചിയിൽ എത്തിയത്. തിരുവനന്തപുരത്ത് എത്തിക്കാനിരുന്ന കുഞ്ഞിനെ സർക്കാർ ഇടപെട്ട് അമൃതയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം എതിർക്കുകയും കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.
കുട്ടിയുടെ ചികിത്സ അമൃതയിൽ നടത്താനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്ര അപകടകരമാണ്. അതിനാലാണ് അമൃതയിൽ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതായിരിക്കു മെന്നു മന്ത്രി പറഞ്ഞു.
Post Your Comments