കൊല്ലം•രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് പൗളിനെതിരെ നടപടിയെടുത്തത്. പൊതുനിരീക്ഷകന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടി.
Post Your Comments