NewsIndia

അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് നല്‍കി

 

ദില്ലി: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസം ഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അസം ഖാന്റെ നിരവധി പ്രസംഗങ്ങള്‍ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനകം വിഷയത്തില്‍ മറുപടി നല്‍കണമെന്നാണ് അസംഖാന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്ത്രീകളെപ്പറ്റി മോശം പരാമര്‍ശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നല്‍കിയിരുന്നു. എസ്പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരില്‍ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്‌ക്കെതിരെയാണ് അസംഖാന്‍ ‘കാക്കി അടിവസ്ത്രം’ ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമര്‍ശം നടത്തിയത്. ഇതില്‍ അസംഖാനെതിരെ കേസും എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button