UAELatest NewsGulf

കളളനോട്ടുമായി രണ്ട് പ്രവാസികള്‍ യുഎഇയില്‍ പിടിയില്‍

ഷാര്‍ജ :  കളളനോട്ടുകളുമായി രണ്ട് ഏഷ്യക്കാരെ ഷാര്‍ജ പോലീസ് പിടികൂടി. 45,500 ദിര്‍ഹത്തിന്‍റെ കളള നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 100 ന്‍റെയും 200 ന്‍റെയും ദിര്‍ഹങ്ങളായിട്ടായിരുന്നു ഇവര്‍ കളളനോട്ട് കെെവശം വെച്ചിരുന്നത്. പെെട്രോള്‍ പമ്പുകളിലും ഭക്ഷ്യ സാധനങ്ങളും മറ്റും ഇവര്‍ ഇത് ഉപയോഗപ്പെടുത്തുകയും പോലീസിന് ഇതിനെത്തുടര്‍ന്ന് കളളനോട്ടുകള്‍ പ്രചരിക്കുന്നുവെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു.

https://www.instagram.com/p/BwULLo2jr7C/?utm_source=ig_embed

തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടരുകയും ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കളളനോട്ട് പിടികൂടിയത്. നിയമാനുസൃതമല്ലാത്ത സ്ത്രോതസുകളില്‍ നിന്നാണ് കളളനോട്ടുകള്‍ പുറത്തിറങ്ങുന്നതെന്നും ഇവരുടെ ഉറവിടം കണ്ടെത്തുക എന്നതും വളരെ ശ്രമകരമാണെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button