കുവൈറ്റ് സിറ്റി : ലോകബാങ്കിന്റെ
ബാങ്കിന്റെ അവാര്‍ഡ് ഈ രാഷ്ട്രത്തലവന്. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനാണ് ലോകബാങ്കിന്റെ അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡിന്റെ തിളക്കത്തില്‍ രാജ്യമെങ്ങും ആഹ്ലാദത്തിലാണ്. അമീറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക സമൂഹം ഉറ്റു നോക്കുന്നു എന്നതിന്റെ തെളിവാണ് അംഗീകാരമെന്ന് അമീരി ദിവാന്‍ കാര്യമന്ത്രി ഷെയ്ഖ് അലി ജറാഹ് അല്‍ സബാഹ് പറഞ്ഞു.
ലോകതലത്തില്‍ നടത്തിയ സമാധാന ശ്രമങ്ങളും സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് അമീറിനെ ലോക ബാങ്ക് ആദരിച്ചത്. ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ഈ രീതിയില്‍ ലോക ബാങ്ക് നല്‍കുന്ന ആദ്യത്തെ ആദരവാണിത്.
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ കുവൈറ്റ് ധനകാര്യ മന്ത്രി ഡോ. നായിഫ് അല്‍ ഹജ്‌റുഫിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലോക ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് പ്രസിഡന്റ് ക്രിസ്റ്റാലിന ജോര്‍ജിയേവയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Post Your Comments