Election NewsLatest NewsIndiaElection 2019

അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ കശ്മീരിലെ മൂന്ന് തലമുറയുടെ ഭാവി തകര്‍ത്തു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പണംവാങ്ങി കശ്മീരിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ ചേര്‍ന്ന് കശ്മീരിലെ മൂന്ന് തലമുറയുടെ ഭാവി തകര്‍ത്തു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാരണമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച്‌ പോകേണ്ടി വന്നത്. അവരെ മടക്കിക്കൊണ്ടു വരാന്‍ ബി.ജെ.പി നടപടി സ്വീകരിക്കും.

കശ്മീരിന്റെ മൂന്ന് തലമുറകളെയാണ് നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിക്കും നേതൃത്വം നല്‍കുന്ന അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ തകര്‍ത്തതെന്നും മോദി കുറ്റപ്പെടുത്തി.ദക്ഷിണ കശ്മീരിലെ കഠ്‍വയില്‍ നടന്ന ബിജെപി റാലിക്കിടെയാണ് നരേന്ദ്രമോദി കോണ്‍ഗ്രസിനെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും പി.ഡി.പിയെയും വിവിധ വിഷയങ്ങളില്‍ കടന്നാക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button