റിയാദ്: സൗദി അറേബ്യൻ രാജ്യത്ത് മുണ്ട് ധരിക്കരുതെന്ന പ്രചാരണം വ്യജമാണെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ മുണ്ട് നിരോധിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.കഴിഞ്ഞ ദിവസം സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ സംരക്ഷണ ചട്ടത്തിലെ ചില നിബന്ധനകളെ തെറ്റായി കണ്ടാണ് മലയാളികളടക്കമുള്ളവര്‍ വ്യാജപ്രചാരണം വിശ്വസിച്ചത്.
എംബിസി ചാനലിലെ ഒരു ന്യൂസ് ക്ലിപ്പ് സഹിതം ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമാണ് പ്രചാരണം.അറബിയിലുള്ള ചാനല്‍ വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മന്ത്രിസഭ തീരുമാനത്തെ കുറിച്ചാണ് യഥാര്‍ഥത്തില്‍ വാര്‍ത്ത.
സാമൂഹിക മര്യാദ ലംഘിച്ചാല്‍ ശിക്ഷ ലഭിക്കുന്നതിനെക്കുറിച്ചാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ആഭ്യന്തരമന്ത്രാലയവും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്നാണ് പെരുമാറ്റ ചട്ടം രൂപപ്പെടുത്തിയത്. പൊതു സ്ഥലങ്ങളില്‍ ആളുകളുടെ പെരുമാറ്റം സംബന്ധിച്ച് പ്രധാനമായും അഞ്ച് നിബന്ധനകളാണ് ചട്ടം മുന്നോട്ടുവെക്കുന്നത്. ഏതെങ്കിലും ഒരു നിയമം തെറ്റിച്ചാൽ 5,000 റിയാല്‍ വരെ പിഴയും ഈടാക്കും.
Post Your Comments