പേരാമ്പ്ര: കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. രണ്ട് കൊലക്കേസിലും 10 ക്രിമിനല്‍ക്കേസിലും പ്രതിയായ ഒരാള്‍ ഉന്നത പദവിയിലേക്ക് മത്സരിക്കുമ്പോള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കൊലപാതക രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ ജനാധിപത്യ കക്ഷികളുമായി യോജിച്ച് പോരാടുമെന്നും രമ പറഞ്ഞു. കൊലക്കേസില്‍ പ്രതിയായ പി. ജയരാജനെ തിരഞ്ഞെടുപ്പിലൂടെ ഒറ്റപ്പെടുത്തണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആള്‍ ജനപ്രതിനിധിയായി വേണ്ട.
ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ വേദന തിന്നുന്ന കുടുംബങ്ങള്‍ ഇനി ഉണ്ടാവരുത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ തിരിച്ച് അതേ പോലെ വീട്ടിലെത്തുന്ന സ്ഥിതി ഉണ്ടാവണം. ആര്‍എംപി, യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയതിനെ സിപിഎം വിമര്‍ശിക്കുകയാണ്. ആര്‍എംപിയെ യുഡിഎഫ് ആക്കാന്‍ സിപിഎം ശ്രമിക്കണം എന്നില്ല. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അത് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് സേവാദള്‍ ഭാരതീയ ന്യായ സേവ സംഘതന്‍ (ബിഎന്‍എസ്എസ്) സംഘടിപ്പിച്ച രക്തസാക്ഷി കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രമ.
Post Your Comments