മിഷിഗന്‍: പോണ് ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ മകൻ കേസ് നൽകി.40 വയസ്സുകാരനായ യു.എസ് സ്വദേശി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 20 ലക്ഷം രൂപയോളം വിലവരുന്ന പോണ് ശേഖരം നശിപ്പിച്ചെന്നാണ് മകൻ പാതിനൽകിയിരിക്കുന്നത്.
2016-ല്‍ മാതാപിതാക്കളുമായി താന്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാൾ പറഞ്ഞു.പത്ത് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ സമ്മതമില്ലാതെ മാതാപിതാക്കൾ വീട്ടിലെത്തി പോണ് ശേഖരം നശിപ്പിക്കുകയായിരുന്നു. താന്‍ 20 വര്‍ഷത്തോളമായി 12 പെട്ടികളിലായി സൂക്ഷിച്ച പോണ് സിനിമകളുടെയും മാസികളുടെയും ശേഖരം ഇവര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു പരാതിയിൽ പറയുന്നു.മാതാപിതാക്കളില്‍ നിന്നും 60 ലക്ഷം രൂപയ്ക്ക് അടുത്ത നഷ്ടപരിഹാരവും മകന് ആവശ്യപ്പെട്ടിട്ടുണ്ട്.
അച്ഛന്റെ ഇമെയില്‍ തെളിവായി വെച്ചുകൊണ്ടാണ് മകൻ കോടതിയെ സമീപിച്ചത്.മുമ്പ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോണ് മാസികകളും ടേപ്പുകളും വിറ്റ സംഭവത്തില്‍ ആരോപണ വിധേയനാണ് പരാതിക്കാരൻ.
Post Your Comments