ന്യൂഡല്‍ഹി: കോണ്‍ഗ്രസും ആപ്പും സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലിയുളള തീരുമാനങ്ങള്‍ നീണ്ട് പോകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് ആപ്പുമായി സഖ്യത്തിന് തയ്യാറാണെന്നാണ് എന്നാല്‍ കേജ്രിവാള്‍ നിലപാട് മാറ്റുകയും തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അതേ സമയം കേജ്രിവാളും ഇതിനോട് പ്രതികരിച്ചു.
ഡല്‍ഹിയിലെ സഖ്യത്തിന്റെ കാര്യത്തില്‍ എഎപി എന്ത് മലക്കം മറിയലാണ് നടത്തിയതെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ എല്ലായിടത്തും മോദി വിരുദ്ധ വോട്ടുകള്‍ രാഹുല്‍ ഭിന്നിപ്പിക്കുകയാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്-എഎപി സഖ്യംവന്നാല്‍ ബിജെപി തുടച്ചുനീക്കപ്പെടും. സഖ്യതീരുമാനത്തില്‍ സമയം അതിക്രമിക്കരുതെന്നുമാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഇല്ലെന്ന് ആപ്പ് തീരുമാനിച്ചിരുന്നു.
അതേസമയം നാളുകള്‍ക്ക് മുമ്പ് രാഹുല്‍ തയ്യാറാകുന്നില്ല എന്ന് കേജ്രിവാള്‍ പറയുകയുണ്ടായിരുന്നു. അതേസമയം ഷീല ദീക്ഷിത് പറയുന്നത് സഖ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്നായിരുന്നു.
Post Your Comments