വയനാട് : കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിനെ ത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടും പോലീസും പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. എല്‍ഡിഎ – എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സുനീറിനും തുഷാർ വെളളാപ്പളളിക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ചും തണ്ടർബോൾട്ടും നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനാതിർത്തികളിലും മുൻപ് മാവോയിസ്റ്റുകൾ വന്നു പോയ ആദിവാസി കോളനികളിലും തണ്ടർബോൾട്ടും പൊലീസും സംയുക്ത തിരച്ചിൽ നടത്തുകയാണ്. 16ന് കോൺഗ്രസ് അധ്യക്ഷൻ ജില്ലയിലെത്തുന്ന സാഹചര്യത്തിൽ എസ്പിജിയും വരും ദിവസം ജില്ലയിലെത്തി പരിശോധനകൾ നടത്തും.
തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധിയിടങ്ങളിൽ മാവോയിസ്റ്റ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മാവോയിസ്റ്റ് ഭീഷണിയുളളതിനാല്‍ ഇപ്പോള്‍ ഉളള സുരക്ഷ പോരെന്നും കൂടുതല്‍ ഫലപ്രദമായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ വെളളാപ്പളളി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സുരക്ഷ തേടിയിട്ടുണ്ട്.
Post Your Comments