റാസൽഖൈമ : വാഹനാപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. റാസൽഖൈമയിൽ വ്യാഴാഴ്ച രാത്രി 8.30നു 23 കാരനായ സ്വദേശി യുവാവ് ഓടിച്ച എസ്‌യുവിയിടച്ച് ഏഷ്യൻ വംശജയായ 11 വയസ്സുകാരിയാണ് മരിച്ചത്. ഉൾപ്രദേശത്തെ റോഡിലൂടെ ഓടാനിറങ്ങിയ ബാലിക പ്രധാന പാതയിലേയ്ക്ക് പ്രവേശിച്ചപ്പോൾ വാഹനമിടിക്കുകയായിരുന്നുവെന്നും സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നും റാക് പൊലീസ് ആക്ടിങ് ഡയറക്ടർ ജനറൽ കേണൽ അഹമദ് അൽ സാം അൽ നഖ് ബി അറിയിച്ചു.
Post Your Comments