മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാമര്‍ശം മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്നും ഇത് പിന്‍വലിച്ച് ശ്രീധരൻ പിള്ള മാപ്പ് പറയണമെന്നുമാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
ആറ്റിങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം. ജീവന് പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏതു മതക്കാരാ എന്ന് അറിയണമെന്നാണ്. എന്നാൽ ഇസ്ലാമാണെങ്കില്‍ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാന്‍ പറ്റുകയുള്ളു എന്നായിരുന്നു ശ്രീധരന് പിള്ളയുടെ പരാമർശം.
Post Your Comments