ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരെ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടന ഇപ്പോള്‍ മാനിക്കപ്പെടുന്നില്ലെന്നും ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും പ്രിയങ്ക പറയുകയുണ്ടായി. ഇന്ന് മഹാപുരുഷന് അംബേദ്കറിന്റെ ജന്മദിനമാണ്. ഭരണഘടനയിലൂടെ അദ്ദേഹമാണ് ഈ രാജ്യത്തിന് അടിത്തറ പാകിയത്. ഈ ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണ്. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നില്ലെന്നും അവര്‍ക്ക് ഭരണഘടനയോടു ബഹുമാനമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Post Your Comments