ന്യൂഡല്‍ഹി: വിവിധ പാറ്റുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം . ഈ ആവശ്യത്തില്‍ ഉറച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ മാത്രം എണ്ണണമെന്ന ഉത്തരവിനെതിരെയാണ് വീണ്ടും പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.
ചന്ദ്രബാബു നായിഡു, അഭിഷേക് സിഗ്വി, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജരിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
Post Your Comments