തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യധാരണയെന്ന് ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിക്ക് തന്നെ വേണ്ടാതായിരിക്കുന്നുവെന്ന് സി.പി.എം ആരോപിച്ചു. സി.ദിവാകരനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക് അനുകൂലമായി കോണ്‍ഗ്രസ് വോട്ടുമറിക്കുമെന്നാണ് സി.പി.എം ആരോപണം.
കഴിഞ്ഞ നിയമസഭയില്‍ നേമത്തെ കോണ്‍ഗ്രസ് ഒ രാജഗോപാലിന് വോട്ടുമറിച്ചത് പോലെ ഇത്തവണയും അടിയൊഴുക്കിനുള്ള സാധ്യതയുണ്ടെന്ന് എല്‍ ഡി എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാര്‍ ആരോപിക്കുകയും ചെയ്തു. പ്രചാരണത്തില്‍ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് സി.ദിവാകരന്‍ വിജയിക്കുമെന്നാണ് ഇടതുമുന്നണി വിലയിരുത്തല്‍. കണക്കുകള്‍ കൂട്ടിയും കുറച്ചും നോക്കുമ്പോള്‍ വിജയം പ്രതീക്ഷിക്കുന്നെങ്കിലും ത്രികോണ മല്‍സരം പ്രവചനാതീതമാണെന്ന ബോധ്യവും മുന്നണി നേതാക്കള്‍ക്കുണ്ട്.
Post Your Comments