Election NewsKeralaLatest News

ഒന്നരയാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം ബെന്നി ബഹനാന്‍ ഇന്ന് മുതല്‍ പ്രചരണത്തിനിറങ്ങും

കൊച്ചി: ഒരാഴ്ച്ചത്തെ വിശ്രമത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് മാറിനിന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ വീണ്ടും പ്രചരണത്തിനിറങ്ങും. ഹൃദ്രോഗ ചികിത്സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു അദ്ദേഹം. ബെന്നി ബഹനാന്‍ ഇന്നു മുതലാണ് പ്രചാരണത്തില്‍ സജീവമാകുക.

വൈകുന്നേരം അഞ്ചിന് പുത്തന്‍കുരിശില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിക്കൊപ്പം ബെന്നി ബഹനാന്‍ പങ്കെടുക്കും. വരുംദിവസങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും റോഡ്‌ഷോകള്‍ നടത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും റോഡ്‌ഷോകളുമായി മണ്ഡലത്തില്‍ സജീവമാകും. സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ എംഎല്‍എമാരായ വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവര്‍ നടത്തിവന്ന പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button