
മലപ്പുറം: രാജ്യം ഭരിക്കുന്നത് ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും ചേര്‍ന്നാണെന്ന് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു വിഎസ് അച്യുതാനന്ദന്‍.രാജ്യത്തെ തുറമുഖവും വിമാനത്താവളങ്ങളുമെല്ലാം അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും കയ്യിട്ടുവാരുന്നു.
ആര്‍ഷഭാരത സംസ്‌കാരമെന്ന് പറഞ്ഞ് ദളിതരെയും ഇതര മതസ്ഥരെയും കൊല്ലുകയാണ് അവര്‍,പട്ടാളക്കാരോടും രാജ്യത്തോടും വലിയ സ്‌നേഹം കാണിക്കുന്നവരുടെ കാലത്താണ് ഏറ്റവും അധികം പട്ടാളക്കാര്‍ മരിച്ചുവീണതെന്ന് ഓര്‍ക്കണമെന്നും വിഎസ് പറഞ്ഞു.
Post Your Comments