തെലുങ്ക് നടന്‍ വിജയ്ദേവേരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ‘ഡിയര്‍ കോംറേഡിന്റെ കേരളത്തിലെ ഷൂട്ടിങ് പൂര്‍ത്തിയായി. അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഹൈദരാബാദ്, കാക്കിനാട തുടങ്ങിയ സ്ഥലങ്ങളില്‍ ആവും ബാക്കി ചിത്രീകരണം നടക്കുക.
ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ മലയാളി താരം ശ്രുതി രാമചന്ദ്രനും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.
മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലാണ് ‘ഡിയര്‍ കോംറേഡ്’ നിര്‍മ്മിക്കപ്പെടുന്നത്.
Post Your Comments