![flight](/wp-content/uploads/2019/04/technology_the-best-apps-for-finding-cheap-flights_1.jpg)
റിയാദ് : പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിമാന യാത്രക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ ഒരുക്കി സൗദി. ടിക്കറ്റുകള്‍ നല്‍കിയതിന് ശേഷം ബോര്‍ഡിംഗ് പാസ് നിഷേധിക്കുന്നത് യാത്രക്കാരുടെ അവകാശ ലംഘനമായി പരിഗണിക്കുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. ഇത്തരം ഘട്ടങ്ങളില്‍ ടിക്കറ്റിന്റെ ഇരുന്നൂറ് ശതമാനം വരെ തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ യാത്രക്കാരന് അവകാശമുണ്ടെന്നും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗം നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമാണ് പുതിയ നിര്‍ദ്ദേശം. യാത്രാ ടിക്കറ്റ് നല്‍കിയതിന് ശേഷം യാത്രക്കാരനുണ്ടാകുന്ന പ്രത്യേക ആവശ്യങ്ങള്‍ കൂടി വിമാന കമ്പനികള്‍ പരിഗണിക്കണം. അവ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ വിമാന കമ്പനികള്‍ ഒരുക്കി കൊടുക്കണമെന്നും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ഇത്തരം ആവശ്യങ്ങളുടെ പേരില്‍ യാത്രക്കാരന് ബോര്‍ഡിംഗ് പാസ് നിഷേധിക്കാന്‍ പാടില്ല. ഇതിന്റെ പേരില്‍ യാത്ര നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ടിക്കറ്റിന്റെ ഇരുന്നൂറ് ഇരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ യാത്രകാരന് അവകാശമുണ്ടെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
Post Your Comments