റിയാദ്: അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണമെന്ന് സൗദി അറേബ്യ. സൗദി സിവിൽ ഏവിയേഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിമാന യാത്രക്കാർക്ക് അനുവദിച്ച പരിധിയിൽ കൂടുതൽ പണമോ സ്വർണം ഉൾപ്പെടെ വിലപിടിച്ച ലോഹങ്ങളോ കൈവശമുള്ളവർ വിമാനത്താവള ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തണമെന്നാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: ശതഭാഗ്യ: 100 ഒന്നാം സമ്മാനവുമായി ഭാഗ്യക്കുറി തുടങ്ങണം, ധനമന്ത്രിക്ക് തുറന്ന കത്ത്
അതേസമയം, വിഷയത്തിൽ യാത്രക്കാർക്ക് ബോധവത്കരണം നൽകണമെന്ന് വിവിധ എയർലൈനുകളോട് വ്യോമയാന വകുപ്പ് നിർദ്ദേശിച്ചിരുന്നു.
Post Your Comments