പത്തനംതിട്ട: സംഘപരിവാറിനെതിരെ ശക്തമായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മീന മാസത്തിലെ ശബരിമല ഉത്സവം തകര്‍ക്കണം എന്നതായിരുന്നു സംഘപരിവാറിന്‍െ നിലപാട്. എന്നാല്‍ ആ പദ്ധതി സര്‍ക്കാര്‍ നേരത്തെ അറിഞ്ഞതുകൊണ്ട് സംഘപരിവാര്‍ അജണ്ട പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയെ തകര്‍ക്കാനല്ല, സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്, കാണിക്കയിടാന്‍ പാടില്ല എന്ന് പറഞ്ഞത് സംഘപരിവാറുകാരാണ്. സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. സ്ത്രീകളെ അക്രമിച്ചതാരാണ് എല്ലാം സംഘപരിവാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീര്‍ത്ഥാടകര്‍ സംതൃപ്തരായിരുന്നു. തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അത് തടയുകയായിരുന്നു. എന്നാല്‍ പലരും തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോള്‍. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സര്‍ക്കാര്‍ നല്‍കി. ശബരിമലനാടിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെന്നും പിണറായി പറഞ്ഞു.
Post Your Comments