പട്ടാമ്പി : വിവാഹ മോചിതയായ യുവതിയ്ക്ക് മുന്‍ ഭര്‍ത്താവ് നല്‍കേണ്ടത് 1.14 കോടി രൂപ നഷ്ടപരിഹാരം. കോടതിവിധി അനുകൂലമായി വന്നത് വനിതാഡോക്ടര്‍ക്ക്. പട്ടാമ്പിയിലാണ് സംഭവം. വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമപ്രകാരം 1.14 കോടി രൂപ അനുവദിച്ച് കോടതി ഉത്തരവ്. ചാലിശ്ശേരി സ്വദേശിനി ഡോ.ഷബീനയ്ക്കാണ് മുന്‍ ഭര്‍ത്താവ് ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി എം.ഐ അബ്ദുല്‍ ലത്തീഫ് തുക നല്‍കേണ്ടത്. ഷബീന എട്ടു വര്‍ഷം മുന്‍പു നല്‍കിയ കേസിലാണു പട്ടാമ്പി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വിധി.
2013ല്‍ പട്ടാമ്പി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി വിധി പുറപ്പെടുവിച്ചെങ്കിലും തന്റെ ഭാഗം കേട്ടില്ലെന്ന അബ്ദുല്‍ ലത്തീഫിന്റെ ഹര്‍ജിയെത്തുടര്‍ന്ന് അപ്പീല്‍ പരിഗണിച്ച പാലക്കാട് ജില്ലാ കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് ഇരുകക്ഷികളോടും പട്ടാമ്പി മജിസ്‌ട്രേട്ട് കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ വീണ്ടും ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഹര്‍ജി പുനഃപരിശോധിച്ച പട്ടാമ്പി കോടതി ജീവനാംശ തുകയും വിവാഹ സമയത്തു നല്‍കിയ തുകയും 150 പവന്‍ ആഭരണങ്ങളുടെ വിലയും കേസ് നല്‍കിയ 2010 മുതലുള്ള പലിശയും ചേര്‍ത്താണു നഷ്ടപരിഹാരം വിധിച്ചത്.
Post Your Comments