കറാച്ചി: പാക്കിസ്ഥാനിലെ മാര്‍ക്കറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ന്യൂനപക്ഷമായ ഹസാര ഷിയ വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത് എന്നാണ് ഐഎസ് അറിയിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹസർഗഞ്ച് ചന്തയിലെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
70 ഷിയ വിഭാഗക്കാരും പാകിസ്ഥാൻ പട്ടാളക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐഎസ് അവകാശപ്പെടുന്നത്. രാജ്യത്ത് ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന കാര്യം പാകിസ്ഥാൻ ആവർത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാനിലെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
ഹസർഗഞ്ച് ചന്തയിലെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.ചാവേറിന്റെ ചിത്രം ഐഎസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഇയാളുടെ പേരും വ്യക്തമാക്കിയിരുന്നു. ഷിയ വിഭാഗത്തെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിൽ പറയുന്നു
Post Your Comments