നെടുമ്പാശേരി : അര്‍ധരാത്രി വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച നടന്ന കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. മോഷണം നടന്നു രണ്ടു മാസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു നടപടി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും ഒഴിഞ്ഞ മദ്യകുപ്പി കണ്ടെത്തിയിനെ തുടര്‍ന്ന് പോലീസ് ഇതിന്റെ ബ്രാന്‍ഡും സീരിയല്‍ നമ്പറും തിരിച്ചറിഞ്ഞ് മദ്യം വിതരണം ചെയ്ത തൃശൂരിലെ വെയര്‍ഹൗസിലെത്തി. അവിടെ നിന്ന് ഈ സീരീസിലെ മദ്യം അത്താണി ടൗണിലെ ബാറിലേക്കാണു കൊണ്ടു പോയതെന്നു വ്യക്തമായി. മോഷണ ദിവസം രാത്രി ഈ ബാറില്‍ നിന്നു മദ്യം വാങ്ങിയവരാണ് മോഷ്ടാക്കളെന്നു വ്യക്തമായതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ ചിത്രങ്ങള്‍ ലഭിച്ചു. ഈ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്
ഫെബ്രുവരി 15നാണ് നെടുമ്പാശേരി-പറവൂര്‍ റോഡില്‍ അത്താണിയില്‍ താമസിക്കുന്ന ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യൂസിന്റെ വീട്ടില്‍ മോഷണം നടന്നത്.
എഴുപതു 70 പവനോളം സ്വര്‍ണവും 70,000 രൂപയും ഏതാനും രത്‌നാഭരണങ്ങളുമാണ് മോഷണം പോയത്. പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ രണ്ടു പേരില്‍ ഒരാള്‍ തന്നെ തടഞ്ഞു വയ്ക്കുകയും മറ്റേയാള്‍ അലമാരകളും മറ്റു പരതി സ്വര്‍ണവും പണവും കൈക്കലാക്കുകയുമായിരുന്നു എന്നാണ് ഡോക്ടര്‍ നല്‍കിയ മൊഴി. മോഷണത്തിനു ശേഷം ശാസ്ത്രീയ പരിശോധനാ വിഭാഗവും പൊലീസ് നായയും പരിശോധന നടത്തിയെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല.
Post Your Comments