KeralaLatest NewsElection News

കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം പ്രഖ്യാപനം വൈകും

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടേതാണ് തീരുമാനം. ഇതോടെ മെറോട്ടോറിയം പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി.

സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഒരേ വിശദീകരണമാണ് നല്‍കുന്നതെന്നുള്ളതാണ് ഫയല്‍ തിരിച്ചയ്ക്കാതിരിക്കാനുള്ള കാരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നും വീണ്ടും പഴയ വാദഗതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിച്ചാല്‍ അതിന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷന്‍ വിശദീകരണം ചോദിച്ചേക്കാനും സാധ്യതയും കണക്കിലെടുത്താണ് ഫയല്‍ അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള കാരണമെന്ത്, അങ്ങനെ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ എന്ത് കൊണ്ട് നേരത്തെ പ്രഖ്യാപിച്ചില്ല എന്നീ ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍ നേരത്തേ നല്‍കിയ അതേ വിശദീകരണം തന്നെ നല്‍കിയതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ആ ഫയല്‍ അയക്കേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു.

ഫയല്‍ അയക്കേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അവസാനിക്കും വരെ സര്‍ക്കാരിന് കാര്‍ഷകരുടെ കടങ്ങള്‍ക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button