കൊച്ചി: അധോലോക കുറ്റവാളിയായ രവി പൂജാരിയില്‍ നിന്ന് ലീന മരിയ പോള്‍ ഒളിച്ച് കളിക്കുന്നതിന് തെളിവ് പുറത്ത്. രവി പൂജാരി ഇടയ്ക്കിടെ ലീനയുടെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ ലീന മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റിയപ്പോള്‍ സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറുകളിലേക്കു വിളിയെത്തി. ഇതോടെ തന്റെ ഓഫീസ് ജീവനക്കാരിയെന്ന മട്ടില്‍ സംസാരിച്ച് ലീന ഒഴിഞ്ഞു മാറിയപ്പോഴാണു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം മുതല്‍ ഡിസംബര്‍ അവസാനം വരെ ലീന മരിയ പോളിനെ തേടി രവി പൂജാരിയുടെ വിളികള്‍ എത്തിക്കൊണ്ടിരുന്നു. 25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെയാണ് ലീന മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റിയത്. അതോടെ നെയില്‍ ആര്‍ടിസ്ട്രിയെന്ന പാര്‍ലറിലെ ഫോണ്‍ നമ്പറിലേക്കു ലീനയെ തേടി വിളിയെത്തി. അതോടെ ലീന ബ്യൂട്ടി പാര്‍ലറിന്റെ മാനേജര്‍ എന്ന് നിലയിലാണ് സംസാരിച്ചത്.
വിളികളുടെ വിശദാംശങ്ങള്‍ പുറത്തു വന്നപ്പോള്‍ ഫോണില്‍ റെക്കോര്‍ഡര്‍ ഇല്ലാത്തതിനാല്‍ താന്‍ നേരിട്ടു സംസാരിച്ച ആദ്യ വിളികള്‍ റെക്കോര്‍ഡ് ചെയ്‌തെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ലീന പറഞ്ഞു. മാത്രവുമല്ല വിളിക്കുന്നത് രവി പൂജാരി തന്നെയാണെന്നു വിശ്വസിക്കാന്‍ അന്ന് മറ്റ് തെളിവൊന്നും ഉണ്ടായില്ലെന്നും ലീന പറഞ്ഞു.
ഇതിനിടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെച്ച കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിയുകയും കസ്റ്റഡിയിലെ
ടുക്കുകയും ചെയ്തു. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് തങ്ങള്‍ക്ക് പണം നല്‍കിയതെന്നും പിടിയിലായവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി വിവരമുണ്ട്. കൂട്ടത്തില്‍ പോലീസ് കാസര്‍കോട്ടെ ബന്ധം വെച്ച് ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തെ സമീപിച്ചു. ഇവരാണ് കൊച്ചിയില്‍ വെടിവെപ്പ് നടത്താനുള്ള സംഘത്തെ തിരഞ്ഞെടുത്തത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ള ബിലാലിനെ പോലീസ് കണ്ടെത്തി.
പിടിയിലായ യുവാക്കള്‍ക്കെതിരെ മറ്റു ചില കേസുകളും നിലവിലുണ്ട്. കൊല്ലത്തെ ഒരു ഡോക്ടറാണ് വെടിവെപ്പ് ആസൂത്രണം ചെയ്തത്. കൂടാതെ പിടിയിലായവരില്‍ നിന്ന് വെടിവെക്കാനുപയോഗിച്ച കൈതോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ വെള്ളിയാഴ്ച്ച വൈകിട്ടോടെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിയുതിര്‍ത്തത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി രംഗത്ത് വരികയും ചെയ്തിരുന്നു. ലീനയില്‍ നിന്നും പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് സംഘം വെടിവെപ്പ് ആസൂത്രണം ചെയ്തത്. വെടിയുതിര്‍ത്തവര്‍ മടങ്ങുമ്പോള്‍ പൂജാരിയുടെ പേരെഴുതിയ തുണ്ടുകടലാസ് അക്രമികള്‍ സ്ഥലത്ത് ഉപേക്ഷിച്ചതാണ് പ്രധാന സൂചനയായത്.
നേരത്തെ കാസര്‍കോട് ചെങ്കള ബേവിഞ്ചയിലെ പി ഡബ്ലു ഡി കരാറുക്കാരന്റെ വീടിന് നേരെയും സമാനമായ രീതിയില്‍ വെടിവെപ്പ് നടന്നിരുന്നു.അന്നും രവി പൂജാരയെന്ന് അവകാശപ്പെട്ട് കരാറുക്കാരനെ പല തവണ ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണിയും വന്നിരുന്നു. ഈ സംഭവത്തില്‍ രവി പൂജാരയുടെ സംഘത്തില്‍പ്പെട്ടചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ട് സംഭവത്തിന് പിന്നിലും രവി പൂജാരയുടെ സംഘമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഒരു മാസം മുന്‍പ് രവി പൂജാരിയെ ആഫ്രിക്കയിലെ സെനഗലില്‍ നിന്നും ഇന്റര്‍പോള്‍ പിടിക്കൂടി ഇന്ത്യയില്‍ എത്തിച്ചിരുന്നു
Post Your Comments