KeralaLatest NewsElection NewsIndiaElection 2019

തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, പാലക്കാടും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍

തിരുവനന്തപുരം മണ്ഡലത്തിൽ ആണ് ഏറെ പരാതികൾ ഉയരുന്നത്. ഡോ: ശശിതരൂരിനെതിരെ ശക്‌തമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തുണ്ട്‌.

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ഡി.സി.സികള്‍ക്ക്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.തിരുവനന്തപുരം, കോഴിക്കോട്‌, പാലക്കാട്‌ , വടകര മണ്ഡലങ്ങളില്‍ നിന്ന്‌ സ്‌ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികളാണ്‌ കെ.പി.സി.സിക്ക്‌ ലഭിക്കുന്നത്‌. ഇതിനെ തുടർന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.തിരുവനന്തപുരം മണ്ഡലത്തിൽ ആണ് ഏറെ പരാതികൾ ഉയരുന്നത്. ഡോ: ശശിതരൂരിനെതിരെ ശക്‌തമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തുണ്ട്‌.

ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട്‌ സ്‌ഥാനാര്‍ത്ഥിതന്നെ കെ.പി.സി.സിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിനും പരാതി നല്‍കി. പ്രചാരണത്തിലെ നിസഹകരണം ചൂണ്ടിക്കാട്ടി ഡി.സി.സി.സെക്രട്ടറി തമ്പാനൂര്‍ സതീഷ്‌ രംഗത്തുവന്നതോടെയാണ്‌ വിഷയം പരസ്യമായിരിക്കുന്നത്‌. മണ്ഡലത്തില്‍ വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ താനായിരിക്കില്ല ഉത്തരവാദിയെന്നും തരൂര്‍ അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേതരത്തിലുള്ള നീക്കം ചെറിയരീതിയിലെങ്കിലും ഈ മണ്ഡലത്തില്‍ നടന്നിരുന്നു.

എന്നാല്‍ അന്ന്‌ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ സാന്നിദ്ധ്യം ഒരുവിധം തരൂരിന്‌ സഹായകവുമായി. ഇക്കുറി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുരളിയുമില്ല. അതുകൊണ്ടുതന്നെ വോട്ട്‌ചോര്‍ച്ച തടയുന്നതിന്‌ വലിയ ബുദ്ധിമുട്ട്‌ നേരിടേണ്ടിവരുമെന്ന ആശങ്കയും തരൂരിനുണ്ട്. മാത്രമല്ല, പ്രചാരണ കമ്മിറ്റികളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതികള്‍ ഘടകകക്ഷികള്‍ക്കുമുണ്ട്‌. വയനാട്ടിലെ സ്‌ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയുടെ വരവ്‌ മറ്റു മണ്ഡലങ്ങളിലും തരംഗമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം.

എന്നാല്‍, വയനാട്ടിലെ റോഡ്‌ ഷോ വന്‍വിജയമായതിനപ്പുറം മറ്റു മണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണു സ്‌ഥാനാര്‍ഥികളുടെ പരാതി.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ്‌ നേതാക്കളും പ്രചാരണത്തിന്‌ ഇറങ്ങുന്നില്ലെന്നാണു പരാതി.തിരുവനന്തപുരം, കോഴിക്കോട്‌, പാലക്കാട്‌ , വടകര മണ്ഡലങ്ങളില്‍ നിന്ന്‌ സ്‌ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികളാണ്‌ കെ.പി.സി.സിക്ക്‌ ലഭിക്കുന്നത്‌. മാത്രമല്ല, പ്രചാരണ കമ്മിറ്റികളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതികള്‍ ഘടകകക്ഷികള്‍ക്കുമുണ്ട്‌.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ്‌ നേതാക്കളും പ്രചാരണത്തിന്‌ ഇറങ്ങുന്നില്ലെന്നാണു പരാതി.കോഴിക്കോട്‌ മണ്ഡലത്തില്‍ എം.കെ. രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയതു പ്രചാരണത്തെയും ബാധിച്ചതായാണു വിലയിരുത്തല്‍. വടകര മണ്ഡലത്തിലെ യു.ഡി.എഫ്‌. പ്രചാരണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തോടെ രംഗത്തുള്ളതു മുസ്ലിം ലീഗാണ്‌. കൊലപാതക രാഷ്‌ട്രീയം ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും വടകരയിലെ പ്രചാരണത്തില്‍ പി. ജയരാജന്‍ കൈവരിച്ച മേല്‍ക്കൈ മറികടക്കാന്‍ യു.ഡി.എഫിനു കഴിയുന്നില്ലെന്നതാണു കെ. മുരളീധരനെ വലയ്‌ക്കുന്നത്‌.

സംഘടനാപരമായ ദൗര്‍ബല്യവും ഗ്രൂപ്പ്‌ പ്രശ്‌നങ്ങളും ഇക്കുറിയും കോണ്‍ഗ്രസിനെ വലയ്‌ക്കുന്നു. വയനാട്‌ രാഹുല്‍ഗാന്ധി മത്സരത്തിനെത്തിയതോടെ സമീപ മണ്ഡലങ്ങളിലെ നേതാക്കള്‍ അവിടെ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന്‌ മറ്റ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ പരാതിയുമുണ്ട്‌. സ്‌റ്റിംഗ്‌ ഓപ്പറേഷന്‌ ശേഷം മറ്റ്‌ നേതാക്കളില്‍ നിന്നും വേണ്ട പിന്തുണ കിട്ടുന്നില്ലെന്ന്‌ എം.കെ. രാഘവന്‍ നേതൃത്വത്തെ അറിയിച്ചു. അതുപോലെ പാലക്കാട്‌ സ്‌ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്‌ഠനും അദ്ദേഹത്തിന്റെ പ്രചാരണ മാനേജര്‍മാരും ബന്ധപ്പെട്ടവരെ പരാതിയുമായി സമീപിച്ചിട്ടുണ്ടെന്നാണ് മംഗളം ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button