യു എഇ ക്കാര്‍ക്ക് നാളെ മുതല്‍ വിനോദത്തിനായും കൂടിയുളള ഒരു പാത തുറക്കപ്പെടുകയാണ്. ഷാര്‍ജ- ഖോര്‍ ഫാക്കന്‍ റോഡ് വീഥിയാണ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത് .ഹാജര്‍ മലനിരകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. അതിനാല്‍ തന്നെ ഈ പാത, വലിയ ടൂറിസം സാധ്യതക്കും വഴിയൊരുക്കുന്നുണ്ട്. 89 കിലോമീറ്റര്‍ നീളം വരുന്ന ഷാര്‍ജ- ഖോര്‍ ഫാക്കന്‍ റോഡ് വരുന്നതോടെ ഇരു സ്ഥലത്തേക്ക് പോകുന്നതിനായുളള 45 മിനുട്ട് സമയമാണ് അധിക ലാഭം ലഭിക്കാന്‍ പോകുന്നത്.
ഷാര്‍ജ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസ്മിയുടെ പൂര്‍ണ്ണ നിര്‍ദ്ദേശത്തിലും നേതൃത്വത്തിലുമാണ് പുതുയ പാത ഒരുങ്ങുന്നത്. രണ്ട് വരി പാതയുളള ഈ റോഡിന് ഓരോ വശത്തിനും 7.4 വീതിയുളളതാണ്.
Post Your Comments