KeralaLatest NewsElection NewsIndiaElection 2019

രാഹുൽഗാന്ധിക്ക് സ്വന്തം പാർട്ടിയുടെ ത്രിവർണപതാകയെക്കാൾ വിശ്വാസം ലീഗിന്റെ പച്ചക്കൊടി -ഷാനവാസ് ഹുസൈൻ

പിണറായി വിജയനും സി.പി.എമ്മിനും എന്ത് ദേശീയതയാണ് അവകാശപ്പെടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

എടപ്പാൾ: സ്വന്തം പാർട്ടിയുടെ ത്രിവർണ പതാകയെക്കാൾ മുസ്‌ലിംലീഗിന്റെ പച്ചക്കൊടിയെ വിശ്വസിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാൻ വന്നതെന്ന് മുൻ കേന്ദ്ര വ്യോമയാനമന്ത്രിയും ബി.ജെ.പി. ദേശീയ വക്താവുമായ ഷാനവാസ് ഹുസൈൻ പറഞ്ഞു. .നെഹ്‌റു -ജിന്ന ഭിന്നതമൂലം രാജ്യം വിഭജിക്കപ്പെട്ടെങ്കിൽ രാഹുൽ -ലീഗ് കൂട്ടുകെട്ടിന്റെ ഫലമായി സമുദായങ്ങൾ തമ്മിൽ വിഭജിക്കപ്പെടുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. പിണറായി വിജയനും സി.പി.എമ്മിനും എന്ത് ദേശീയതയാണ് അവകാശപ്പെടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

എൻ.ഡി.എ. പൊന്നാനി മണ്ഡലം സ്ഥാനാർഥി വി.ടി. രമയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം എടപ്പാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം തവനൂർ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലംമുക്ക് അധ്യക്ഷനായി.ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കുറ്റിയിൽ ശിവദാസ്, ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം കെ. ജനചന്ദ്രൻ, രവി തേലത്ത്, മഠത്തിൽ രവി, ഗീത മാധവൻ, സുകുമാരി സുകുമാരൻ, സ്ഥാനാർഥി വി.ടി. രമ എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button