ലാഹോര്‍: പാക്കിസ്ഥാനില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ സ്ഫോടനം. 20 പേര്‍ മരിച്ചതായതാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനിലെ ക്വെട്ട മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം.
ഷിയാ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ഉന്നംവച്ചായിരുന്നു സ്‌ഫോടനമെന്ന് പൊലീസ് മേധാവി അബ്ദുള്‍ റസാഖും വ്യക്തമാക്കി. ഐ.ഇ.ഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സിയായുള്ള ലങ്കോവ് അറിയിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments