Latest NewsMobile PhoneTechnology

വാട്ട്സാപ്പില്‍ പുതിയൊരു സംവിധാനം വരുന്നു , സ്ത്രീകള്‍ക്ക് ഇതൊരു പുണ്യം ;എന്താണെന്ന് അറിയണ്ടേ ! ഇത് ഒരു യമണ്ടന്‍ സംവിധാനം തന്നെ

സോ ഷ്യല്‍ മീഡിയ സന്ദേശ ആപ്ലീക്കേഷനുകളില്‍ മുമ്പനാണ് വാട്ട്സാപ്പ്. അതുകൊണ്ടുതന്നെ ഗുണങ്ങളോടൊപ്പം പല തരത്തിലുളള ദോഷങ്ങളും നമ്മള്‍ക്ക് ഈ ആപ്ലീക്കേഷനിലൂടെ ഉണ്ട്. ഇതിനൊക്കെ വാട്ട്സാപ്പ് കുറേ പരിഹാരം കണ്ടു. ഇതാ വീണ്ടും ഒരു യമണ്ടന്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ വാട്ട്സാപ്പ്. വാട്ട് സാപ്പിലൂടെ സന്ദേശം തൊടുക്കുക എന്നത് വലിയ ചിലവ് ഇല്ലാത്ത കാര്യമായതിനാല്‍ നിരന്തരം സന്ദേശങ്ങള്‍ നമ്മളുടെ വാട്ട്സാപ്പില്‍ വന്ന് നിറയുന്നുണ്ടാകും അല്ലേ ഒരു പക്ഷേ അത് അയക്കുന്ന ആള്‍ക്കോ അല്ലെങ്കില്‍ ഗ്രുപ്പിനോ വിഷമം ആകേണ്ട എന്ന് കരുതി ആ സന്ദേശം വരുന്നത് നമ്മളങ്ങ് സഹിക്കും.

എന്നാല്‍ ഇനി അങ്ങനെ നിശബ്ദമായി സഹിക്കേണ്ട എന്നാണ് വാട്ട് സാപ്പ് പറയുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളോ അല്ലെങ്കില്‍ താല്‍പര്യമില്ലാത്തവരോ സന്ദേശമയക്കുന്നത് വാട്ട്സാപ്പിലേക്ക് വരാതിരിക്കുന്നതിന് അവരെ ബ്ലോക്ക് ചെയ്യാതെയും മ്യൂട്ട് ചെയ്യാതേയും പുതിയ സംവിധാനത്തിലൂടെ സാധ്യമാക്കുന്ന രീതിയാണ് വാട്ട്സാപ്പ് കൊണ്ട് വരുന്നത്. നിങ്ങള്‍ അവരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നോ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നോ അറിയിക്കാതെ ആര്‍ക്കൈവ് എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഈ സംവിധാനം നിങ്ങള്‍ വാട്ട്സാപ്പില്‍ ഏത് വ്യക്തിയിലാണോ പ്രാവര്‍ത്തികമാക്കുന്നത് ഈ വ്യക്തി അയക്കുന്ന സന്ദേശം നിങ്ങളുടെ ഇന്‍ബോക്സിലേക്ക് ഒരിക്കലും വരാതെ അവ ഡിലീറ്റായി പോകുന്ന രീതിയാണിത്. ഈ സംവിധാനം വാട്ട് സാപ്പ് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് ഉടനെ തന്നെ പുതിയ വേര്‍ഷനിലൂടെ ഉപഭോക്താക്കാള്‍ക്ക് വേണ്ടി വാട്ട്സാപ്പ് ഈ സംവിധാനം അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button