ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. വോയിസ് മെസേജിലാണ് പുതിയ മാറ്റം വാട്ട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. മുൻപ് വോയിസ് മെസേജ് അയക്കാനായി, റെക്കോർഡ് ബട്ടണിൽ ഏറെ നേരം പ്രസ് ചെയ്യേണ്ടിയിരുന്നു. എന്നാൽ പുതിയ അപ്ഡേഷനിൽ ഒരു തവണ പ്രസ് ചെയ്താൽ മതിയാകും. ഇതോടെ തുടർച്ചയായി പ്രസ് ചെയ്ത് പിടിച്ച് ഓഡിയോ റെക്കോർഡ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും.
Read Also: മുഖ്യമന്ത്രിയുടെ വീടിന് മുന്നില് യുവതിയുടെ ആത്മഹത്യാശ്രമം
ഇതിനായി 0.5 സെക്കൻഡുകൾ മൈക്ക് പ്രസ് ചെയ്ത ശേഷം ലോക്ക് ബട്ടനിലേക്ക് സ്ലൈഡ് ചെയ്താൽ മതിയാകും. ഇതോടെ ഓഡിയോ ലോക്ക് ആകുകയും റെക്കോർഡ് ചെയ്ത ശേഷം എളുപ്പത്തിൽ അയച്ചുകൊടുക്കാനും കഴിയും.
Post Your Comments