നീലേശ്വരം: യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതിനു പിന്നില്‍ പ്രണയവിവാഹം . യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലമ്പാറയിലെ ബേബിയുടെ മകന് സോജന് എന്ന സെബാസ്റ്റ്യന്റെ കെ എല്‍ 60 എ 8720 നമ്പര്‍ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്.
സെബാസ്റ്റ്യന്‍ ഒരാഴ്ച മുമ്പ് കമ്പല്ലൂരിലെ പ്രിയേഷിന്റെ ഭാര്യ നീതുവിനെ വിവാഹം കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രിയേഷും നീതുവിന്റെ സഹോദരനും ചേര്‍ന്ന് സോജനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വൈരാഗ്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്റെ ഓട്ടോറിക്ഷക്ക് തീവെച്ചതെന്ന് സംശയിക്കുന്നതായാണ് സോജന് നീലേശ്വരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
Post Your Comments