ന്യൂഡല്‍ഹി: ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും, മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്‍കാവു എന്നുമുള്ള പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ് നല്‍കിയത്.ഞായറാഴ്ച് സഹരണ്‍പൂരില്‍ നടന്ന എസ്പി-ബിഎസ്പി സഖ്യത്തിന്റെ സംയുക്ത റാലിക്കിടെയായിരുന്നു മായാവതിയുടെ പ്രസ്താവന. ‘കോണ്‍ഗ്രസ് അവരുടെ വോട്ടുകള്‍ വിഭജിക്കുന്ന തിരക്കിലാണ്. ഇത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തണം.’
‘സഹരണ്‍പൂര്‍ വലിയ മുസ്ലീം ഭൂരിപക്ഷ സ്ഥലമാണ്. എനിക്ക് മുസ്ലീം സമൂഹത്തോട് ഒന്നു മാത്രമേ പറയാനുള്ളു. നിങ്ങളുടെ വോട്ടുകള്‍ ഒരിക്കലും വിഭജിപ്പിക്കരുത്. അത് ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യത്തിന് മാത്രം നല്‍കുക’ എന്നായിരുന്നു പ്രസംഗത്തില്‍ സൂചിപ്പിച്ചത്. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കമ്മീഷന്‍ പറയുന്നു.
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.വിഷയത്തില്‍ സഹരന്‍പൂര്‍ ജില്ല ഭരണകൂടത്തിനോട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എല്‍.വെങ്കടേശ്വരലു റിപ്പോര്‍ട്ട് തേടിയിരുന്നു. മായാവതിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments