കൊച്ചി: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള ഡിജിപിയുടെ സര്‍ക്കുലറിനെതിരെപ്രതിഷേധം . വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനാണ് അസോസിയേഷന്റെ നീക്കമെന്നാണ് ആക്ഷേപം.
ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്.ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി. പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്ന ഉത്തരവ് ആദ്യമായാണ് പുറത്തിറങ്ങുന്നത്. സര്‍ക്കുലര്‍ പുറത്തുവന്ന ഇന്നലെ തന്നെ പൊലീസ് സേനയ്ക്കുള്ളില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.
പോസ്റ്റല്‍ വോട്ട് അട്ടിമറിക്കുകയും. ആര്‍ക്കാണ് വോട്ട് ചെയ്തെന്ന് മനസ്സിലാക്കുകയും ചെയ്യാനാണ് ഇത്തരമൊരു നടപടിയെന്നാണ് ആക്ഷേപം. എന്നാല്‍ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്ന് പൊലീസ് അധികൃതര്‍ വിശദീകരിച്ചു.സാധാരണരീതിയില്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ടെങ്കിലും പൂര്‍ണ്ണ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്.
Post Your Comments