ദില്ലി-മുംബൈ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഡല്‍ഹി മുംബൈ ഫ്‌ളൈറ്റ് തിരിച്ചിറക്കി. വിമാനത്തിന്റെ എന്‍ജിന്‍ നമ്പര്‍ രണ്ടില്‍ അധികമായി വൈബ്രേഷന്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണിത്.
ബുധനാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകില്‍ പക്ഷി ഇടിച്ചതാണെന്നാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പും ഇന്‍ഡിഗോയുടെ എ320 എന്‍ഇഒ വിമാനത്തില്‍ മുമ്പും പലതരത്തിലുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജനുവരി മുതല്‍ ഇത്തരത്തില്‍ 15 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ഈ മേഖലയില്‍ നിന്നുള്ള ചില വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹി-ഇസ്താംബുള്‍ വിമാനം കുവൈറ്റ് വഴി തിരിച്ചുവിടപ്പെട്ടതിന് പിന്നാലെയാണ് ബുധനാഴ്ച്ചത്തെ സംഭവം. എന്‍ജിന്‍ പ്രശ്‌നം കാരണമാണ് ഇതെന്നായിരുന്ന അന്ന് ഇന്‍ഡിഗോ നല്‍കിയ വിശദീകരണം.
Post Your Comments