Football

റഫറിയോട് മോശമായി പെരുമാറി; ഡീഗോ കോസ്റ്റക്ക് എട്ട് മത്സരങ്ങളിൽ നിന്നും വിലക്ക്

ബാർസലോണ: സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്കെതിരായ മത്സരത്തിനിടെ റഫറിയെ ചീത്തവിളിച്ച അത്ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് എട്ടു മത്സരങ്ങളിൽ നിന്നു വിലക്ക്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണു വിലക്ക് ഏർപ്പെടുത്തിയത്.

മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് റെഫറിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ആദ്യ പകുതിയിൽ തന്നെ കോസ്റ്റ പുറത്തു പോയിരുന്നു.കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. തന്നെ വീഴ്ത്തിയ എതിർതാരത്തിനെതിരേ റഫറി ഗിൽ മൻസാനോ ഫൗൾ വിളിക്കാതിരുന്നതാണ് കോസ്റ്റയെ പ്രകോപിപ്പിച്ചത്.

ഇതു ചോദ്യം ചെയ്ത കോസ്റ്റ റഫറിയുടെ കൈയ്ക്ക് പിടിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു.ഇതോടെ റഫറി ചുവപ്പ് കാർഡ് ഉയർത്തി. കോസ്റ്റയ്ക്കായി വാദിച്ച അത്ലറ്റിക്കോ താരങ്ങൾക്കെതിരേ കാർഡ് കാണിക്കാൻ റഫറി തുനിഞ്ഞതും കോസ്റ്റയെ ദേഷ്യം പിടിപ്പിച്ചു.

ഒടുവിൽ ബാഴ്സ താരം പിക്വെയാണ് കോസ്റ്റയെ മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.അസഭ്യമായി റഫറിയോട് സംസാരിച്ചതിന് നാല് മത്സരങ്ങളിൽ നിന്നും റെഫറിയുടെ കൈ പിടിച്ച് വലിച്ചതിന് നാല് മത്സരങ്ങളിൽ നിന്നും കോസ്റ്റയെ വിലക്കിയത്.

shortlink

Post Your Comments


Back to top button