Latest NewsElection NewsKeralaElection 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദി അവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോടെത്തുക.6 മണിക്ക് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ എത്തും. ഒന്നര മണിക്കൂർ സമയമാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും വേദിയിലുണ്ടാവും. വരും ദിവസങ്ങളിൽ കുടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button