Latest NewsElection NewsIndiaElection 2019

ബംഗാളിൽ തൃണമൂൽ അക്രമം തുടരുന്നു, സിപിഎം സ്ഥാനാർഥി ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ

കൊല്‍ക്കത്ത; പശ‌്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമ പരമ്പരകൾ തുടരുന്നു. എതിർ പാർട്ടിക്കാരെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇവർ പ്രയോഗിക്കുന്നത്. അസണ്‍സോള്‍, ഡയമണ്ട‌്- ഹാര്‍ബര്‍ ലോക‌്സഭാ മണ്ഡലങ്ങളിലെ സിപിഐ എം സ്ഥാനാര്‍ഥികളെ തൃണമൂല്‍ ക്രിമിനലുകള്‍ അക്രമിച്ചു. അസണ്‍സോളില്‍ പാര്‍ടി ബര്‍ദ്വമാന്‍ പൂര്‍വ ജില്ലാ സെക്രട്ടറി കൂടിയായ ഗൗരങ്ങ ചാറ്റര്‍ജിയും ഡയമണ്ട‌്- ഹാര്‍ബറില്‍ ഡോ. ഫൗദ്- ഹലീമുമാണ് ആക്രമണത്തിനിരയായത്.

തലയ‌്ക്ക‌് സാരമായി പരിക്കേറ്റ ചാറ്റര്‍ജി ജില്ലാ ആ‌ശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ‌്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അക്രമികള്‍ക്കെതിരെ പൊലീസ‌് നടപടിയെടുത്തിട്ടില്ലെന്ന‌് സിപിഐ എം നേതാക്കള്‍ പറഞ്ഞു.അസണ്‍സോള്‍ കല്‍ക്കരി മേഖലയായ മദന്‍പൂരില്‍ സ്ഥാനാര്‍ഥിയെ ആനയിച്ച്‌- പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ‌് തൃണമൂല്‍ അക്രമം നടന്നത്-. തലയ്-ക്ക്- അടിയേറ്റ‌്- താഴെ വീണപ്പോ‌ഴും ചാറ്റര്‍ജിയെ അക്രമികള്‍ വെറുതെവിട്ടില്ല.

അസണ്‍സോള്‍ അക്രമം നടന്ന‌്- ഏതാനും മണിക്കൂറിനുള്ളിലാണ‌് ഡയമണ്ട‌് ഹാര്‍ബറിലെ ഇടതുസ്ഥാനാര്‍ഥിയെ ആക്രമിച്ചത‌്-. ഫാള്‍താ ഏരിയയില്‍ പ്രചാരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹലീമിനെ ആക്രമിച്ചത‌്. തൃണമൂൽ ഗുണ്ടകൾ സിപിഎം ബിജെപി സ്ഥാനാർഥികളെയും പ്രവർത്തകരെയും ആക്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ് ഇവിടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button