ഡൽഹി : തൃശൂർ പൂരത്തിലെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. സുപ്രീം കോടതിയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ആചാരപ്രകാരമുള്ള സമയത്തുതന്നെ വെടിക്കെട്ട് നടത്താമെന്ന് കോടതി വ്യക്തമാക്കി. രാത്രി 8 മണിക്കും 10 മണിക്കും ഇടയിൽ എന്ന ഉത്തവിലാണ് ഇളവ് ലഭിച്ചത്.
ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻകൂർ അനുമതി വാങ്ങണം. ക്ഷേത്ര ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് ആകാം. നിയന്ത്രണം നീക്കുന്നതിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കോടതിയിൽ അനുകൂല നിലപാടാണ് അറിയിച്ചത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments