ന്യൂഡല്‍ഹി: ‘ബോബിഷയോതര്‍ ഭൂത്’ എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് മമത സര്‍ക്കാരിന് സുപ്രീംകോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. ഈ സിനിമയിൽ തൃണമൂൽ കോൺഗ്രസിനെ വിമര്ശിക്കുന്നതായി ഉണ്ട്. ഇതാണ് സിനിമ തടസ്സപ്പെടുത്താൻ കാരണം. പിഴ തുക സിനിമയുടെ നിര്‍മ്മാതാവിന് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അതേ സമയം ബോബിഷയോതര്‍ ഭൂത് എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി 15 ന് റിലീസ് ചെയ്ത സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതെന്നാണ് സർക്കാർ വാദം . എന്നാൽ സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിനെതിരെ നിര്‍മ്മാതാവ് കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം തടസപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആള്‍ക്കൂട്ടത്തെ ഭയന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണഗ്രസിനേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന പ്രമേയമായതിനാലാണ് സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതെന്നാണ് ആരോപണം.
Post Your Comments