സുഡാന്‍ : സുഡാന്‍ പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് അല്‍ ബാഷിറിനെ അറസ്റ്റ് ചെയ്തു. ഇതോടെ 30 വര്‍ഷത്തെ ഏകാധിപത്യഭരണത്തിനാണ് അവസാനമായത്. പട്ടാളം അധികാരം പിടിച്ചെടുത്ത കാര്യം രാജ്യത്തെ പ്രതിരോധമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായിരുന്നു. ഇതേതുടര്‍ന്ന്
പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധ പ്രകടനങ്ങള്‍ സുഡാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംസ്ഥാന സര്‍ക്കാരുകളെ ഒരു വര്‍ഷത്തേക്കാണ് പിരിച്ചുവിട്ടത്. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെയാണ് പലയിടങ്ങളിലും പ്രതിഷേധം.
അതേസമയം, ഒമര്‍ അല്‍ ബാഷിര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സുഡാന്‍ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പട്ടാളം അധികാരം ഏറ്റെടുത്ത് പ്രസിഡന്റിനെ പുറത്താക്കിയത്
Post Your Comments