മുംബൈ: ഡോളറിനെതിരേ രൂപ നേട്ടത്തിൽ. 19 പൈസ നേട്ടത്തിൽ 69.11 ലാണ് രൂപയുടെ നേട്ടം. 1,429.92 കോടി രൂപയുടെ വിദേശനിക്ഷേപമാണ് ഇന്നലെ വിപണിയിലെത്തിയത്. ഇതാണ് രൂപയുടെ കുതിപ്പിന് കാരണം. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരേ നേട്ടമുണ്ടാക്കിയതും രൂപയ്ക്കു അനുകൂലമായി. അതേസമയം ഡോളറിനെതിരേ രൂപയുടെ റഫറന്‍സ് നിരക്ക് 69.14 ആയി ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതുക്കി നിശ്ചയിച്ചു. യൂറോ, പൗണ്ട് എന്നിവയുടെ പുതുക്കിയ നിരക്ക് യഥാക്രമം 77.91, 90.37 എന്നിങ്ങനെയാണ്.
Post Your Comments