ഡൽഹി : കേരള രാഷ്ട്രീയ ചരിത്രത്തിലെ നെടുംതൂണായിരുന്ന കെ എം മാണിയുടെ വിയോഗത്തിൽ പലരും അനുശോചനം അറിയിച്ചുകൊണ്ടിക്കുകയാണ്. എന്നാൽ കെ എം മാണിക്ക് പകരം ഇടത് മന്ത്രിയായ എം എം മണി യുടെ മരണ വാർത്ത ലോകത്തെ അറിയിച്ചിരിക്കുകയാണ് ഒരു ഹിന്ദി ദിന പത്രം.
കെ എം മാണിക്ക് പകരം പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എം എം മണിയുടെ ചിത്രമാണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ എം മാണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത. കെ. എം മാണിയുടെ മരണവാർത്ത ദേശീയ മാധ്യങ്ങൾവരെ ഏറ്റെടുത്തപ്പോഴാണ് ഇത്തരത്തിലുള്ള ഒരു അബദ്ധം സംഭവിച്ചിരിക്കുന്നത്.
അതേസമയം വിലാപയാത്രയായി കൊണ്ടു വരുന്ന കെഎം മാണിയുടെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും.പാലായിലെ വീട്ടിലാണ് ഇപ്പോൾ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ പാലായിലെ വീട്ടിലെത്തിയിരിക്കുന്നത്.
Post Your Comments