
ശബരിമല സമരത്തിലൂടെ നായക പരിവേഷത്തിലെത്തിയ കെ സുരേന്ദ്രൻ അതേ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ മത്സരിക്കുമ്പോൾ ബിജെപിക്കുള്ള പ്രതീക്ഷകളും വലുതാണ്. തിരുവനന്തപുരം പോലെ തന്നെ പാർട്ടി പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാണ് കെ.സുരേന്ദ്രൻ. വളരെ ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ മനസ്സിൽ ഒരിടം നേടിയെടുത്ത വ്യക്തിയാണ് സുരേന്ദ്രൻ.
1970 മാർച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി കെ സുരേന്ദ്രൻ കോഴിക്കോട് ജനിച്ചു.ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. പിന്നീട് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി മാറി. അതിനും ശേഷമാണ് പത്തനംതിട്ടയുടെ സാരഥിയായി മാറിയത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കേസുകൾ മറച്ചുവെച്ചു എന്ന കാരണത്താൽ സർക്കാർ സുരേന്ദ്രന് എതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയതും ഏപ്രിൽ 4 ന് മുമ്പ് വീണ്ടും അദ്ദേഹം പത്രിക സമർപ്പിച്ചതുമൊക്കെ വാർത്തകളിൽ ഇടം നേടി. പ്രചരണത്തിന് ഇറങ്ങുമ്പോൾ ജനങ്ങളുടെ പൂർണ പിന്തുണയാണ് സുരേന്ദ്രന് ലഭിക്കുന്നത്.
വോട്ടു തേടി സുരേന്ദ്രന്റെ ഭാര്യ ഷീബയും മകൾ ഗായത്രി ചൊവ്വാഴ്ച പത്തനംതിട്ടയിൽ എത്തിയിരുന്നു. പിന്നീട് പ്രചാരണത്തില്‍ ഒരു കൗതുകം കൂടിനടന്നു. തിരക്കിട്ട ഓട്ടത്തില്‍ നേതാവിന് കൂട്ടായി മകനുമെത്തി എന്നതാണ്. അദ്ദേഹത്തിന്‍റെ വണ്ടിയില്‍ സാരഥിയായി മകൻ എത്തിയത് പ്രവർത്തകർക്കും ആവേശമായിമാറി. ഏത് സ്ഥലത്ത് എത്തിയാലും മികച്ച സ്വീകരണമാണ് സുരേന്ദ്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്മാരും സ്ത്രീകളും കുട്ടികളും സുരേന്ദ്രനെ സ്വന്തം ആളായികണ്ടുവെന്നതാണ് സുരേന്ദ്രന് ലഭിച്ച ഭാഗ്യം.
2018 നവംബർ 17 ന് ശബരിമലയിൽ ദർശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായ മറ്റൊരു ഭക്ത്തനേയും 144 ന്റെ പേരിൽ ശരണം വിളിച്ചു എന്നതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടം കൂടി നാമം ജപിച്ച് നിരോധനാജ്ഞ ലംഘിച്ചുവെന്ന് വ്യാഖ്യാനം ഉണ്ടാക്കിയാണ് അറസ്റ്റ് ചെയ്തത്.പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
എന്നാൽ ചിത്തിര ആട്ട വിശേഷ ദിവസം ഒരു സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നപേരിൽ അദ്ദേഹത്തെ വീണ്ടും ജയിലാക്കി. പലതവണ ജാമ്യം നിഷേധിച്ച കോടതി ഒടുവിൽ ജാമ്യം അനുവദിച്ചു. എന്നാൽ മൂന്ന് മാസം പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിടുകയും ചെയ്‌തു. ആ പത്തനംതിട്ടയിൽ തന്നെ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുകയാണ് സുരേന്ദ്രൻ.
തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ 75000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ് പറഞ്ഞിരുന്നു. ഇത്തരത്തിൽ പത്തനംതിട്ടയിലെ വിശ്വാസികളായ ജനങ്ങൾ സുരേന്ദ്രനിൽ പൂർണ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.
Post Your Comments